Sunday, October 26, 2008

അക്കല്‍ ദാമയുടെ കണ്ണുനീര്‍

അക്കല്‍ ദാമ ഞാന്‍ മുക്തി തേടുന്നിത
അധരം വരണ്ടു തരിശായി ഞാനിതാ
പാപ ശാന്തിക്കായ്‌ തപസ് ചെയ്തീടുന്നു
നൂറും അറുപതും മേനി വിളഞ്ഞോരാ
ഫലമാര്‍ന്ന മണ്ണിലേയ്ക്ക് എന്തിന് നീയാ
ഗുരുവിന്റെ ജീവന്റെ തുട്ടുകളിട്ടു
ഇല്ലാ മുളയ്ക്കില്ല ജീവന്‍ ഒന്നെന്നില്‍
ഇല്ല വിത്യ്ക്കില്ല ആരുമൊരു വിത്തും
അറിയാതെ എങ്കിലും ഗുരുവിന്റെ ജീവനാല്‍
കന്മഷം ആയോരെന്‍ മണ്ണും മനസും
മരവിച്ചു കേഴുന്നു .
ഗുരുവേ അറിഞ്ഞു ഞാന്‍ ചെയ്തില്ല പാതകം
തരിശായ മാറിലെ പാപ കറനീക്കാന്‍
വസന്തമായ്‌ നീ എന്നില്‍ നിറവതും നോക്കി
കാത്തിരിക്കുന്നു ഞാന്‍ ഏകനായ് ഇവിടെ .