Sunday, October 26, 2008

അക്കല്‍ ദാമയുടെ കണ്ണുനീര്‍

അക്കല്‍ ദാമ ഞാന്‍ മുക്തി തേടുന്നിത
അധരം വരണ്ടു തരിശായി ഞാനിതാ
പാപ ശാന്തിക്കായ്‌ തപസ് ചെയ്തീടുന്നു
നൂറും അറുപതും മേനി വിളഞ്ഞോരാ
ഫലമാര്‍ന്ന മണ്ണിലേയ്ക്ക് എന്തിന് നീയാ
ഗുരുവിന്റെ ജീവന്റെ തുട്ടുകളിട്ടു
ഇല്ലാ മുളയ്ക്കില്ല ജീവന്‍ ഒന്നെന്നില്‍
ഇല്ല വിത്യ്ക്കില്ല ആരുമൊരു വിത്തും
അറിയാതെ എങ്കിലും ഗുരുവിന്റെ ജീവനാല്‍
കന്മഷം ആയോരെന്‍ മണ്ണും മനസും
മരവിച്ചു കേഴുന്നു .
ഗുരുവേ അറിഞ്ഞു ഞാന്‍ ചെയ്തില്ല പാതകം
തരിശായ മാറിലെ പാപ കറനീക്കാന്‍
വസന്തമായ്‌ നീ എന്നില്‍ നിറവതും നോക്കി
കാത്തിരിക്കുന്നു ഞാന്‍ ഏകനായ് ഇവിടെ .

4 comments:

jokkamma said...

ക്രിസ്തുവിനെ ഒറ്റുകൊടുത്തതില്‍ പശ്ചാത്താപ വിവശനായ ജൂദാസ് പുരോഹിത പ്രമാണിക്കു നേരെ എറിഞ്ഞ മുപ്പതു വെള്ളി കാശു കൊണ്ടു വാങ്ങിയ സ്ഥലം ഇന്നും തരിശായി കിടക്കുന്നു എന്ന വായന നയിച്ച വരികളാണിവ തെറ്റ് വന്നിട്ടുണ്ടെങ്കില്‍ ചൂണ്ടികാണിക്കുക .

ചന്തു said...
This comment has been removed by the author.
ഹൈവേമാന്‍ said...

കൊള്ളാം .. നന്നായിട്ടുണ്ട്

വെള്ളത്തൂവൽ said...

ഗുരുവേ അറിഞ്ഞു ഞാന്‍ ചെയ്തില്ല പാതകം........
നന്നായിരിക്കുന്നു, ആശംസകൾ.
ഗുരു പറഞ്ഞത് അറിഞ്ഞവർ തന്നെ കൊടും പാതകങ്ങൾ ചെയ്യുന്നത് കാണുമ്പോൾ..!!!!